മേയ് മൂന്ന് മുതൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പുതിയ ഘട്ടം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: മേയ് മൂന്ന് മുതൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പുതിയ ഘട്ടം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പദ്ധതികൾ തയാറാക്കാൻ വകുപ്പ് സെക്രട്ടറിമാർക്കു ചുമതല നൽകി. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പോലീസ് കർശന നടപടി സ്വീകരിക്കണം. വർക്കലയിൽ ക്വാറന്റൈനിലുള്ളയാൾ സഹായിക്കാൻ ആളില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആശുപത്രിയിൽ പോയത്.
എല്ലാ തരത്തിലുള്ള സഹായം ഉറപ്പാക്കിയിട്ടും ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.