ശമ്പളം പിടിക്കല്‍: ഓര്‍ഡിനന്‍സിന്​ ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സിന് അംഗീകാരമായി. ശമ്പളം പിടിക്കല്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഓ൪ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇതോടെ ആറ്​ ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാറിന്​ കഴിയും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസമാണ്​ ഓര്‍ഡിനന്‍സിന്​ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചത്​. സ്​​റ്റേ നീ​ക്കാ​ന്‍ അ​പ്പീ​ല്‍ പോ​കില്ലെന്നും തീരുമാനിച്ചിരുന്നു.

ഓ​ര്‍​ഡി​ന​ന്‍​സി​ന്​ നി​യ​മ​പ്രാ​ബ​ല്യ​മാ​യ ശേ​ഷ​മേ ഏ​പ്രി​ലി​ലെ ശ​മ്പ​ള വി​ത​ര​ണം ആ​രം​ഭി​ക്കൂ. ഇതുകാരണം ഏ​പ്രി​ലി​ലെ ശ​മ്ബ​ളം വൈ​കാന്‍ സാധ്യതയുണ്ട്​. മാ​സം ആ​റു​ ദി​വ​സം ​വെച്ച് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ഓ​ര്‍​ഡി​ന​ന്‍​സ്​ പ്ര​കാ​രം പി​ടി​ക്കാനാണ്​ തീരുമാനം.

error: Content is protected !!