രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,050 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33,050 ആയി ഉയര്‍ന്നു. മരണസംഖ്യ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 1718 പേര്‍ക്ക് രോഗം കണ്ടെത്തി. 66 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലുമാണ് കൂടുതല്‍ പേരും മരിച്ചത്.

കൊവിഡ്​ ബാധിച്ച 23,651 പേരാണ് ചികിത്സയില്‍ തുടരുന്നത്. 8324 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 9915 ആയി ഉയര്‍ന്നു. വൈറസ്​ ബാധയെ തുടര്‍ന്ന്​ 432 പേര്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​. രണ്ടാംസ്ഥാനത്തുള്ള ഗുജറാത്തില്‍ 4082 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. 197 പേര്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ 3439 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിടുള്ളത്​. 56 പേര്‍ മരിച്ചു. രാജസ്ഥാനില്‍ 51 പേര്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​.

error: Content is protected !!