ചലചിത്ര സീരിയല്‍ നടൻ രവി വള്ളത്തോൾ അന്തരിച്ചു

തിരുവനന്തപുരം: ചലചിത്ര സീരിയല്‍ നടൻ രവി വള്ളത്തോൾ(52) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ. 25 ചെറുകഥകൾ എഴുതിയിട്ടുണ്ട്. ഗാനരചയിതാവാണ് സിനിമാ രംഗത്തുതുടക്കം കുറിക്കുന്നത്.

കോട്ടയം കുഞ്ഞച്ചൻ, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദർ തുടങ്ങി ഇടുക്കി ഗോൾഡിൽ വരെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

 

 

error: Content is protected !!