മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് 19 ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ച്ചു;മ​ര​ണം 300 ക​ട​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് 19 ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ച്ചു. ക​ടു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് കോ​വി​ഡ് കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

രാ​ജ്യ​ത്തെ ത​ന്നെ കോ​വി​ഡ് കേ​സു​ക​ളി​ൽ 28 ശ​ത​മാ​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ 39 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 6,817 കോ​വി​ഡ് കേ​സു​ളാ​ണ് ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 301 പേ​ർ ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 840 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ വെ​ള്ളി​യാ​ഴ്ച മാ​ത്രം 394 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്. 18 പേ​രാ​ണ് വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ ചി​ല ആ​ശു​പ​ത്രി​യി​ൽ സീ​ൽ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ന​ഴ്സു​മാ​ർ​ക്കും ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നു.

ഏ​ഷ്യ​യി​ലെ ത​ന്നെ വ​ലി​യ ചേ​രി​ക​ളി​ൽ ഒ​ന്നാ​യ ധാ​ര​വി​യി​ലും കോ​വി​ഡ് കൂടുന്നത് ആ​ശ​ങ്ക​ക​ൾ വർധിപ്പിക്കുകയാണ്. രാ​ജ്യ​ത്ത് 24,506 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 775 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 5,063 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു.

error: Content is protected !!