കോറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന : ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

കോറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൂടാതെ ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും ആശങ്ക ഉണര്‍ത്തുന്നുണ്ട്. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് യു.എന്നിന്റെ അറിയിപ്പ്.
ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തികൊണ്ട് പടരുന്ന കോവിഡ് മഹാമാരിയെ കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയ. വൈറസിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കണമെന്ന നിലപാടാണ് ഓസ്ട്രേലിയക്ക്. അതേസമയം, ചൈന വിരോധത്തിന് കൂട്ട് നില്‍ക്കുന്ന അമേരിക്കയുടെ നിലപാടാണ് ഓസ്ട്രേലിയക്ക് എന്ന് ചൈന കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രം ചൈന ആണ് എന്നാണ് മറ്റ് രാജ്യങ്ങളുടെ വാദം. ഈ അവസരത്തിലാണ് കോവിഡ് മഹാമാരിയെ കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയ രംഗത്ത് വന്നിരിക്കുന്നത്. ചൈനക്ക് എതിരെ നേരത്തെ രംഗത്ത് വന്നത് അമേരിക്കയാണ്. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് പറ്റിയ സമയമല്ല ഇതെന്നാണ് ഫ്രാന്‍സ് ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്. അന്വേഷണത്തിനു പറ്റിയ സമയമല്ലെന്നാണ് ഫ്രാൻസിന്റെ വാദം.
അതേസമയം, ചൈനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യുഎസ് സംസ്ഥാനമായ മിസോറി തീരുമാനിച്ചു. കോവിഡിന്റെ യഥാർഥ വിവരങ്ങൾ മൂടിവച്ച ചൈന, മുന്നറിയിപ്പു നൽകിയവരെ നിശ്ശബ്ദരാക്കിയെന്നും രോഗം പടരുന്നതു തടയാൻ ഒന്നും ചെയ്തില്ലെന്നും അവർ ആരോപിച്ചു.
കോവിഡ് മഹാമാരി 26 ലക്ഷവും പിന്നിട്ട് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തുടരുകയാണ്. ഇന്നലെ മാത്രം 77000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 6000ത്തിലേറെ പേരാണ് മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2000ത്തിലേറെ മരണങ്ങളാണ് സംഭവിച്ചത്. ബ്രിട്ടനില്‍ 700ലേറെ പേരും ഫ്രാന്‍സില്‍ 500ലധികം ആളുകളും ഇന്നലെ മരിച്ചു.
സ്പെയിനില്‍ 24 മണിക്കൂറിനിടെ 435 പുതിയ രോഗികളായി. ആകെ രോഗികൾ 2 ലക്ഷം കവിഞ്ഞു. മേയ് രണ്ടാം വാരം ലോക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കും എന്നാണ് രാജ്യം വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയില്‍ 24 മണിക്കൂറിനിടെ 5000 ലേറെ പുതിയ രോഗികളായി. ആകെ രോഗികൾ 58,000 കടന്നു. ആകെ മരണം 513 ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ വിവിധ ലോക രാഷ്ട്രങ്ങളിലായി മരിച്ചവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. എന്നാല്‍ മരണ നിരക്കില്‍ മുന്നിലുണ്ടായിരുന്ന ഇറാനിലും ബെല്‍ജിയത്തിലും ഇന്നലെ മരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്വാസകരമാണ്.
സിംഗപ്പൂർ, ഇസ്രയേല്‍, ചൈന, യൂറോപ്പ്, ദക്ഷിണകൊറിയ, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊറോണ വൈറസിനെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ ഒരുമിച്ചുനിൽക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം.