കൊവിഡ് 19: കുവൈത്തില്‍ 85 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു, രണ്ടുമരണം

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 85 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേര്‍ കൂടി മരിച്ചു. സോമാലിയ, ബംഗ്ലാദേശ്​ പൗരന്മാരാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 11 ആയി. രോഗബാധിതരുടെ എണ്ണം 2,080 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച 85 പേരില്‍ 37 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1169 ആയി. കുവൈത്തില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 45 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ആകെ 412 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1657 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 46 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

error: Content is protected !!