പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാരോടാണ് നിർദേശിച്ചത്.
നാട്ടിലെത്തിയാലുള്ള ക്വാറന്‍റൈന്‍ സൌകര്യം, വിമാത്താവളങ്ങളില്‍ നിന്ന് വീടിലെത്തിക്കാനുള്ള സൌകര്യം തുടങ്ങിയവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി വിദേശകാര്യ സെക്രട്ടറി ഇന്ന് ചർച്ച നടത്തും. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ചരക്ക് വിമാനങ്ങളുടെ ചട്ടത്തിൽ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനമായേക്കും.
പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം സ്വാഗതാർഹമെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രവാസികളെ കൊണ്ടു വന്നാൽ സ്വീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.