മുംബൈയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ വോക്കാര്‍ഡ് ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 12 മലയാളി നഴ്സുമാരടക്കം 15 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം പൂനെയിലെ റൂബിഹാള്‍ ആശുപത്രിയില്‍ ഇന്ന് രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല എന്നതാണ് കണ്ടെത്തല്‍. ജീവനക്കാര്‍ക്ക് വ്യാപകമായി രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടിയിരിക്കുകയാണ്.

error: Content is protected !!