കൊവിഡ് ഭീതി: പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കില്ല, കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയില്‍ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നത്. പ്രവാസികളെ കേരളം കൊണ്ടുവരാന്‍ തയ്യാറാണെങ്കില്‍ അതിനെ പറ്റി ആലോചിക്കാവുന്നതല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഒരു സംസ്ഥാനത്തിന് വേണ്ടി അത്തരമൊരു തീരുമാനമെടുക്കാനാകില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജിയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന നടപടി വലിയ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളി വിടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഇതൊക്കെ പറയാം കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തയ്യാറല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.