കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണത്തിന് അനുമതി

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിംലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം​എ​ല്‍​എ​യു​മാ​യ കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം. 2017ല്‍ ​അ​ഴീ​ക്കോ​ട്ട് ഒ​രു സ്കൂ​ളി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ഷാ​ജി 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്.

മുസ്ലിം ലീഗിന്റെ പൂതപ്പാറ കമ്മിറ്റി മുഖാന്തരം 25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു എന്നാണ് പരാതി. ഈ വിഷയത്തില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം തന്നെ ഷാജിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിയമസഭ സ്പീക്കറോടും സര്‍ക്കാരിനോടും കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉടനെ അന്വേഷണം ആരംഭിച്ചിരുന്നു.

കെ എം ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം വരുന്നത്.

error: Content is protected !!