കൊ​വി​ഡ്: ധാരാവിയില്‍ സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു

മും​ബൈ: കൊ​വി​ഡ് വൈ​റ​സ് സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യ​താ​യി ബൃ​ഹ​ന്‍ മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 1018 കോ​വി​ഡ് കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള സം​സ്ഥാ​നം. ഇ​തി​ല്‍ 642 പേ​രും മും​ബൈ​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.

വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊ​വി​ഡ് രോഗികളുള്ളത് മും​ബൈയിലാണ്. രോഗികളില്‍ പലര്‍ക്കും രാേഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.

പൂനെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്. ഇന്ന് പൂനെയില്‍ കോവിഡ് ബാധിച്ച്‌ രണ്ടുപേരാണ് മരിച്ചത്.

മുംബയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ തന്നെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമുണ്ട്. വോര്‍ളി, ലോവര്‍ പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്.

മലയാളികള്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗം പടര്‍ന്നിരുന്നു. ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലെ നിരവധിപേര്‍ നിരക്ഷണത്തിലാണ്.

error: Content is protected !!