കോട്ടയത്ത് 84കാരനെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം: കൊറോണ വൈറസ് ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാളെ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധന ഫലം നാളെ വരും. പ്രായമായ ആളായതിനാല്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കോവിഡ് ലക്ഷണങ്ങളോടെ നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ് .