ഏ​ഷ്യ​യി​ലെ വ​ലി​യ ധ​നി​ക​നായി വീണ്ടും മു​കേ​ഷ് അം​ബാ​നി

മും​ബൈ: ജി​യോ​യും ഫേ​സ്ബു​ക്കും ത​മ്മി​ലു​ള്ള ക​രാ​റി​നെ തു​ട​ര്‍​ന്ന് റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യി. ഇ​തോ​ടെ ഇ​തു​വ​രെ ഈ ​പ​ദ​വി അ​ല​ങ്ക​രി​ച്ചി​രു​ന്ന ചൈ​നീ​സ് ശ​ത​കോ​ടീ​ശ്വ​ര​ന്‍ ജാ​ക് മാ​യെ പി​ന്ത​ള്ളി​യാ​ണ് മു​കേ​ഷ് അം​ബാ​നി ഈ ​സ്ഥാ​ന​ത്ത് വീണ്ടും എ​ത്തി​യ​ത്.

ജി​യോ​യി​ലെ 9.9 ശ​ത​മാ​നം ഓ​ഹ​രി 5.7ബി​ല്യ​ണ്‍ ഡോ​ള​റി​നാ​ണ് ഫേ​സ്ബു​ക്ക് ഏ​റ്റെ​ടു​ത്ത​ത്. ഇ​തോ​ടെ ബ്ലൂം​ബെ​ര്‍​ഗ് ശ​ത​കോ​ടീ​ശ്വ​ര സൂ​ചി​ക പ്ര​കാ​രം അം​ബാ​നി​യു​ടെ ആ​സ്ഥി 4.7 ബി​ല്യ​ണ്‍ ഡോ​ള​റിൽ നിന്നും ഉ​യ​ര്‍​ന്ന് 49.2 ബി​ല്യ​ണ്‍ ഡോ​ള​റി​ല്‍ എ​ത്തി.

2014ല്‍ ​വാ​ട്‌​സ്ആ​പ്പ് വാ​ങ്ങി​യ​തി​ന് ശേ​ഷം ഫേ​സ്ബു​ക്ക് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ട​പാ​ട് ആ​ണി​ത്. ഡി​ജി​റ്റ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും വ​യ​ര്‍​ലെ​സ് പ്ലാ​റ്റ്‌​ഫോ​മും ഒ​രു​മി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​ന്ന ജി​യോ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ 10 ശതമാനം ഓഹരി ഫേസ്ബുക്ക് വാ​ങ്ങു​മെ​ന്ന് മു​കേ​ഷ് അം​ബാ​നി ബു​ധ​നാ​ഴ്ച​യാ​ണ് അ​റി​യി​ച്ച​ത്.

error: Content is protected !!