കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിപ്പിച്ച ക്ഷാമബത്ത മരവിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും വർധിച്ച ക്ഷാമബത്ത (ഡിഎ) ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു. മന്ത്രി സഭായോഗത്തിലാണ് ഈ തീരുമാനം.
മാര്‍ച്ച് 13നാണ് കേന്ദ്രസര്‍ക്കാര്‍, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത 17 ശതമാനത്തില്‍ നിന്നും 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ ഇത് നല്‍കുവാനായിരുന്നു തീരുമാനം.
നിലവിലുള്ള ക്ഷാമബത്ത നിരക്ക് തുടരുമെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ഈ നടപടിയിലൂടെ 27,000 കോടി രൂപയുടെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.