ഇന്ത്യയില്‍ മലിനീകരണ തോത് 20 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞതെന്ന് നാസ

ഡൽഹി :കോവിഡ് 19 ലോകത്ത് നാശം വിതക്കുകയാണെങ്കിലും ചില ഗുണങ്ങളും അത് നല്‍കുന്നുണ്ട്. ഈ വർഷം വടക്കേ ഇന്ത്യയിലെ മലിനീകരണ തോത് വലിയ രീതിയില്‍ കുറഞ്ഞുവെന്നാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ റിപ്പോർട്ട് . 20 വർഷം മുമ്പത്തെ നിലയിലേക്ക് മലിനീകരണതോത് എത്തിയതെന്നാണ് നാസ പുറത്തുവിട്ട റിപ്പോർട്ട്.

കോവിഡിനെതിരായ ലോക്ക്ഡൌണ്‍ മൂലം ലോകത്തെ പല ഭാഗങ്ങളിലും മലിനീകരണതോത് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. പക്ഷെ, ഇത്രയും വലിയ കുറവ് ഇന്ത്യയില്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ തോതാണ് ഇത്. യു.എസ്.ആര്‍.എ ശാസ്ത്രജ്ഞന്‍ പവന്‍ ഗുപ്ത പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനം വീട്ടിനകത്താണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞിരിക്കുന്നു. പല വലിയ വ്യവസായ മേഖലകളും അടച്ചുപൂട്ടിയിരിക്കുകയാണ്. അതാണ് മലിനീകരണ തോത് കുറയാന്‍ കാരണം.

അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ആദ്യ ആഴ് ചക്കുശേഷം തന്നെ എയറോസോൾ (ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍) തോത് കുറഞ്ഞുതുടങ്ങിയത് ശ്രദ്ധയിൽപെട്ടുവെന്നും പവൻ ഗുപ്ത ചൂണ്ടിക്കാട്ടി. നാസയുടെ ഉപഗ്രഹം വഴിയായിരുന്നു നിരീക്ഷണം. മാർച്ച് 25മുതലാണ് ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്.

error: Content is protected !!