ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈയിലെ ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 22 ആയി ഉയര്‍ന്നു.

പുതുതായി വൈറസ് സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. രാജീവ് ഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ ക്വാറന്റൈനിലായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

കൊവിഡ് ബാധിച്ച്‌ മൂന്ന് പേരാണ് ഇതുവരെ ധാരാവിയില്‍ മരിച്ചത്. പത്ത് ലക്ഷത്തിലേറേ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ധാരാവിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 98 പേര്‍ മരിച്ചു.

error: Content is protected !!