ദുഃഖ വെള്ളി ദിനത്തില്‍ യേശുക്രിസ്തുവിനെ അനുസ്മരിച്ച്‌ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ദു:ഖവെള്ളി ദിനമായ ഇന്ന് യശുദേവനെ അനുസമരിച്ച്‌ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘കര്‍ത്താവായ ക്രിസ്തു തന്റെ ജീവിതം മറ്റുള്ളവരെ സേവിക്കുന്നതിനായി നീക്കിവച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനില്‍ക്കുന്നു, അതുപോലെ തന്നെ അദ്ദേഹത്തിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, കര്‍ത്താവായ ക്രിസ്തുവിനെയും സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത ഞങ്ങള്‍ ഓര്‍ക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.

error: Content is protected !!