കൊവിഡ് 19: കോട്ടയത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ 10 പേര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് സാമൂഹികമാധ്യമങ്ങളില്‍ കൊവിഡ് രോഗ ബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ പത്ത് പേരെ പോലീസ് പിടികൂടി. നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുക്കുകയും തിരികെ എത്തി കോവിഡ് സ്ഥിരീകരിക്കകയും ചെയ്ത ഏഴ് പേര്‍ ഒളിച്ചു താമസിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയത്.

ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ച്‌ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തുകയും, കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴ് പേര്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന തെറ്റായ വാര്‍ത്തയാണ് ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

പള്ളിഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ വാട്സ്‌ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

error: Content is protected !!