ഇന്ത്യയിൽ കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു : 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 1,684 പേർക്ക് ; മ​രി​ച്ച​ത് 37 പേർ

ഇന്ത്യയിൽ കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,684 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 23,077 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 37 പേ​രാ​ണ്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 718 ആ​യി ഉ​യ​ർ​ന്നു. 4,749 ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി.

കേ​ര​ള​ത്തി​ലും ഇ​ന്ന് രാ​വി​ലെ ഒ​രു കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. കു​ട്ടി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും വ​ള​ർ​ച്ച​ക്കു​റ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 6,430 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 283 പേ​ർ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ്. 2,624 പേ​ർ​ക്കാ​ണ് ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 112 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഡ​ൽ​ഹി 2,376 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 50 പേ​ർ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ൽ 1,699 പേ​ർ​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 1,510 പേ​ർ​ക്കും രാ​ജ​സ്ഥാ​നി​ൽ 1,964 പേ​ർ​ക്കും ത​മി​ഴ്നാ​ട് 1,683 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ൽ 83 പേ​രും ആ​ന്ധ്രാ​പ്ര​ദേ​ശിലും രാ​ജ​സ്ഥാ​നി​ലും 27 പേർ വീതവും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

error: Content is protected !!