യെ​സ്‌ ബാ​ങ്ക് ത​ട്ടി​പ്പ്: അനില്‍ അംബാനിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യംചെയ്യും

ന്യൂ​ഡ​ല്‍​ഹി: റി​ല​യ​ന്‍​സ് ഗ്രൂ​പ്പ് ത​ല​വ​ന്‍ അ​നി​ല്‍ അം​ബാ​നി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. റി​സ​ര്‍​വ് ബാ​ങ്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച യെ​​സ് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ചോ​ദ്യം ചെ​യ്യ​ല്‍. മുംബൈയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കില്‍ നിന്ന് അനില്‍ അംബാനിയുടെ കീഴിലെ സ്ഥാപനങ്ങള്‍ വായ്പയെടുക്കുകയും തിരിച്ചടവില്‍ വീഴ്ചവരുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍ഫോഴ്സമെന്‍റ് അന്വേഷിക്കുന്നത്.

അതേസമയം, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കൂടുതല്‍ സമയം അനില്‍ അംബാനി ആവശ്യപ്പെട്ടതായാണ് വിവരം. റിലയന്‍സ് ഗ്രൂപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കും.

അനില്‍ അംബാനി ഗ്രൂപ്പിന്‍റെ ഒമ്ബത് സ്ഥാപനങ്ങള്‍ 12,800 കോടി രൂപ വായ്പയെടുത്തത് കുടിശ്ശിക വരുത്തിയിട്ടുണ്ട്. 10 വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളില്‍ നിന്നുള്ള 44 കമ്പനികളാണ് യെസ് ബാങ്കിന്‍റെ 34,000 കോടി രൂപയുടെ മോശം വായ്പയ്ക്ക് കാരണമായത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ കഴിഞ്ഞയാഴ്ച എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തിരുന്നു.

error: Content is protected !!