ഓഹരി വിപണിയില്‍ കനത്ത ഇടിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1500 പോയിന്റ് താഴ്ന്നു. കോവിഡ് ഭീതി മൂലം രാജ്യാന്തര വിപണികളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ഏഷ്യന്‍ വിപണികള്‍ ഏഴ് ശതമാനം താഴ്ന്നു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് അമേരിക്കയില്‍ പലിശ നിരക്ക് അപ്രതീക്ഷിതമായി ഒരു ശതമാനം കുറച്ചെങ്കിലും അത് വിപണികള്‍ക്ക് അനുകൂലം ആയില്ല. കനത്ത ഇടിവാണ് അമേരിക്കന്‍ വിപണികളിലും ഉണ്ടായത്.

error: Content is protected !!