കണ്ണൂരിൽ സമാന്തര ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് പോലീസ് പിടികൂടി

കണ്ണൂര്‍ : മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാക്കയങ്ങാട് ടൌണില്‍ പ്രവർത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് മുഴക്കുന്ന് പോലീസ് പിടികൂടി. കാക്കേയങ്ങാട് സ്വദേശി അബ്ദുള്‍ ഗഫൂര്‍(34)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാക്കയങ്ങാട് ടൌണില്‍ വിവോ സെന്‍റ്റോ ഷോപ്പിങ് കോംപ്ലെക്സിന്‍റെ ഒന്നാം നിലയില്‍ “സിപ്പ് സോഫ്റ്റ്” ടെക്നോളജി എന്ന ഷോപ്പിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്.

32 പോർട്ട് ,128 സിം സ്ലോട്ട് ,256 ഓളം സിം കാർഡുകൾ ഉപയോഗിക്കാവുന്ന സിം കിറ്റ്, ഒരു മൊബൈൽ ഫോൺ , 80 ഓളം സിം കാർഡ്സ്, 3 മോഡം തുടങ്ങിയ ഉപകരണങ്ങൾ റെയിഡില്‍ പിടികൂടി സീസ് ചെയ്തു. രാജസ്ഥാനിൽ നിന്നാണ് ഇത്തരം സംവിധാനങ്ങൾ അയക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇൻറർനെറ്റ് ഉപയോഗിച്ച് കോൾ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് ഇത്. വിവിധ സർവ്വീസ് പ്രൊവൈഡർമാർക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും. ഇതിന്റെ യഥാർത്ഥ നഷ്ടം ഇതു വരെ കണക്കാക്കാൻ സാധിച്ചിട്ടില്ല.

മുഴക്കുന്ന് എസ് ഐ അശോകന്‍, എ എസ് ഐ വിനയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, അനീഷ് കുമാര്‍ കെ കെ, സനീഷ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്‌ഡ് നടത്തിയത്.

error: Content is protected !!