കണ്ണൂരിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന : പത്തോളം ഹോട്ടലുകൾ അടച്ച് പൂട്ടാൻ നോട്ടീസ് നൽകി

കണ്ണൂരിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന. ഹെൽത്ത് ഇൻസ്‌പെക്ടരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. 10ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിക്കൂടിയത്.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് അമ്പ, സിറ്റി ലൈറ്റ്, ഐസ് ബർഗ്, മലബാർ തുടങ്ങിയ പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ പാൽ, പഴങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.

ഹോട്ടലുകൾ അടച്ച് പൂട്ടാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. കോറോണ രോഗത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ ഹോട്ടലുകളിലേക്ക് എത്താത്തതിനാൽ പഴകിയ ഭക്ഷണം ദിവസങ്ങളായി ഹോട്ടലുകളിൽ നൽകുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ക്വാഡുകളായി ഹെൽത്ത് ഇൻസ്‌പെക്ടർ മണി പ്രസാദിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. വരും ദിവസങ്ങളിലും റെയിഡുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!