കൊറോണ വൈറസ്: വുഹാനില്‍ നിന്ന് 324 പേരുമായി വിമാനമെത്തി, 42 മലയാളികൾ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്.

234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.

ഇ​വ​രെ ഡ​ല്‍​ഹി​ക്ക​ടു​ത്ത് ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ല്‍ ക​ര​സേ​ന​യു​ടെ പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റും. 14 ദി​വ​സം വ​രെ ഇ​വ​രെ നി​രീ​ക്ഷി​ക്കും. മ​നേ​സ​റി​ലെ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യ്ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ക​ന്‍റോ​ണ്‍​മെ​ന്‍റി​ലെ ആ​ര്‍​മി ബേ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. പി​ന്നീ​ട് ര​ണ്ടു ത​വ​ണ സാമ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​വ​രെ ആ​ശു​പ​ത്രി വി​ടാ​ന്‍ അ​നു​വ​ദി​ക്കൂ.

ക്യാമ്പി​ല്‍ ക​ഴി​യു​ന്ന​വ​രെ​ല്ലാം ത​ന്നെ മൂ​ന്നു പാ​ളി​ക​ളു​ള്ള മാ​സ്ക് ധ​രി​ക്ക​ണം. ഇ​വ​ര്‍​ക്ക് പ്ര​തി​ദി​ന വൈ​ദ്യ​പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. 14 ദി​വ​സ​ത്തി​നു​ശേ​ഷം രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ പ്ര​ക​ടി​പ്പി​ച്ചി​ല്ല എ​ങ്കി​ല്‍ ഇ​വ​രെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് വി​ടും. വീ​ടു​ക​ളി​ല്‍ എ​ത്തി​യാ​ലും അ​ത​തു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ജി​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും ഇ​വ​ര്‍.

error: Content is protected !!