പ്രണയം നിരസിച്ചു: അധ്യാപികയെ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി

മുംബൈ: പ്രണയം നിരസിച്ചതിന് അധ്യാപികയെ മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. നാഗ്പുരിനടുത്ത് വാര്‍ധയില്‍ മുന്‍ കാമുകന്‍ കോളജ് അധ്യാപികയൊണ് (25) കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ആശുപത്രിയിലാണ്. ഏറെക്കാലം അടുപ്പത്തിലായിരുന്നു ഇരുവരുമെന്നും 2 വര്‍ഷം മുന്‍പ് ബന്ധത്തില്‍നിന്ന് അധ്യാപിക അകന്നതിന്റെ പ്രതികാരമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു.

7 മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവായ പ്രതി വികേഷ് നഗ്രാലെയെ (27) അറസ്റ്റ് ചെയ്തു. കേസ് അതിവേഗ കോടതിക്കു കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.നഗ്രാലെയുടെ ശല്യത്തെ തുടര്‍ന്നാണ് അധ്യാപികയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയത്. ഇന്നലെ രാവിലെ ഏഴരയ്ക്ക് വാര്‍ധയിലെ ഹിഗന്‍ഘട്ടില്‍ ബസിറങ്ങി കോളജിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ യുവാവ് പെട്രോളുമായി പാഞ്ഞടുക്കുകയായിരുന്നു.

error: Content is protected !!