യു.എ.പിഎ കേസ്: കേന്ദ്ര സർക്കാർ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

പന്തീരങ്കാവ് യു.എ.പിഎ കേസ് വീണ്ടും നിയമസഭയില്‍. കേരള പൊലീസ് യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് എന്‍.ഐ.എ കേസെടുത്തതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. യു.എ.പി.എ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു.​

സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇരുവരേയും പോലിസ് പിടികൂടിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം ​കെ മു​നീ​റി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലി​സ് അ​കാ​ര​ണ​മാ​യി ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പോ​ലി​സ് നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യാ​ണ് അ​ല​നെ​യും താ​ഹ​യെ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്നും സി​പി​എം കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന ഈ ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​നീ​ര്‍ വി​മ​ര്‍​ശി​ച്ചു.

കേന്ദ്ര സര്‍ക്കാരിന് കേസ് വിട്ടുകൊടുത്തുവെന്ന പരാമര്‍ശം തെറ്റാണെന്നും ഏത് മക്കള്‍ കേസില്‍ പെട്ടാലും മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലനും താഹക്കും ഒപ്പ​മു​ണ്ടാ​യി​രു​ന്ന ഉ​സ്മാ​ന്‍ പ​ല യു​എ​പി​എ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ഇരുവരും അഞ്ചു വര്‍ഷമായി നിരീക്ഷണത്തിലായിരുന്നു. അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രേ ഏ​തു വ​കു​പ്പാ​ണ് ചു​മ​ത്തേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് സര്‍ക്കാരല്ല, പോലി​സാ​ണ്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റി​യ​തും സം​സ്ഥാ​ന സ​ര്‍​ക്കാ​ര​ല്ല. കേ​ന്ദ്രം സ്വ​മേ​ധ​യാ കേ​സ് ഏ​റ്റെ​ടു​ക്കു​വാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. വേ​ണ്ട​ത്ര ഹാ​ജ​ര്‍ നി​ല​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ല​നെ കോ​ള​ജി​ല്‍​നി​ന്ന് നിന്നും പു​റ​ത്താ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​രിച്ചു.

ആരെ കേസില്‍ പെടുത്തണം ആരെ ഒഴിവാക്കണമെന്ന് ഈ സര്‍ക്കാര്‍ തീരുമാനിക്കാറില്ല. കത്തും കൊണ്ട് അമിത്ഷായുടെ മുന്നില്‍ പോകണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ദേഷ്യത്തോടെ പിണറായി ചോദിച്ചു. യുഡിഎഫിന്‍റെ കാലത്ത് 123 യുഎപിഎ കേസുകള്‍ എടുത്തിട്ടുണ്ട്. അന്ന് എന്‍ഐഎ ഏറ്റെടുത്തത് 9 കേസുകളാണ്. അമിത്ഷായുടെ മുന്നില്‍ കത്തും കൊണ്ട് പോകണമെന്ന് ഇപ്പോള്‍ പറയുന്നവര്‍ അന്ന് ഏതെങ്കിലും കേസിന് വേണ്ടി കേന്ദ്രത്തെ സമീപിച്ചിരുന്നോയെന്നും പിണറായി ചോദിച്ചു.

തെറ്റിനെ മഹത്വവത്ക്കരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

error: Content is protected !!