ഡോ. കഫീല്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സമരത്തിനു പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ ഡോ. കഫീല്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് കഫീല്‍ ഖാന്‍ അറസ്റ്റിലായതെന്നാണ് സൂചന.

മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പരാമ‍ര്‍ശം നടത്തിയെന്നാണ് യുപി പൊലീസിന്‍റെ ആരോപണം. പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ അലിഗഢില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് അറസ്റ്റ്.

ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പ്രതിയെന്ന് ആരോപിച്ച യോഗിആദിത്യനാഥ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ജയിലടച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.

error: Content is protected !!