നാലാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു: മദ്രസാധ്യാപകന്‍ അറസ്റ്റില്‍

മം​ഗലൂരു: നാലാംക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകയില്‍ കുടക് ജില്ലയില്‍ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുള്‍ റഷീദ് മദനിയെയാണ് (30) പള്ളൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ അധ്യാപകനായിരുന്നു അബ്ദുള്‍ റഷീദ്.

ഒരുമാസം മുമ്പാണ് ഇയാള്‍ മദ്രസയില്‍ അധ്യാപകനായി എത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടകയില്‍ നിന്ന് അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പുതുച്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കും.

error: Content is protected !!