തലശേരിയിൽ മാരക മയക്ക് മരുന്നുകളുമായി യുവാവ് പിടിയിൽ

കണ്ണൂർ : മാരക മയക്ക് മരുന്നുകളുമായി യുവാവ് പിടിയിൽ – 201 Spasmo proxivon Plus (121 ഗ്രാം) എന്ന മാരക മയക്ക് ഗുളികകളുമായി യുവാവിനെ തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടിയും ഗവ: റെയിൽവെ പോലീസും തലശ്ശേരി RPF ഉം ചേർന്ന് പിടികൂടി.
മുഴപ്പിലങ്ങാട് സ്വദേശി ഷാനവാസ് ( 34 ) നെയാണ് തലശ്ശേരി റെയ്ഞ്ചിന്റെ അധിക ചുമതല വഹിക്കുന്ന കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് .കെ .പി യുടെ നേതൃത്വത്തിലുള്ള പാർട്ടി അറസ്റ്റ് ചെയ്ത്ത് .

പ്രിവന്റീവ് ഓഫീസർ സന്തോഷ്.ടി സിവിൽ എക്സൈസ് ഓഫീസർമാരായ ഷെനിത് രാജ് യു , രാജേഷ് ശങ്കർ , ബഷീർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന, ബിൻസി ടി.കെ , ഡ്രൈവർ സുരാജ്, റെയിൽവെ പോലീസ് ASI അക്ബർ, SCPO സത്യൻ, RPF HC സുധീർ എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.പ്രതിയെ ചോദ്യം ചെയ്തതിൽ മൈസൂരിൽ നിന്നും വാങ്ങി എറണാകുളത്തേക്ക് വിൽപനക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞു.

error: Content is protected !!