തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയിലായി

ചെ​റു​തു​രു​ത്തി: പോ​ലീ​സി​ന്‍റെ കയ്യില്‍ നിന്ന് ട്രെ​യി​നി​ല്‍ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി മാ​ണി​ക് സ​ര്‍​ക്കാ​രി​നെ(35) ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്നും പോലീസ് പി​ടി​കൂ​ടി. ഭാ​ര​ത​പ്പു​ഴ​യോ​ടു ചേ​ര്‍​ന്നു​ള്ള പൊന്തക്കാടുകള്‍ക്കകത്തു ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ റെ​യി​ല്‍​വേ സി​ഐ എ.​ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തി ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ ചു​മ​ത​ല തൃ​ശൂ​ര്‍ റേ​യി​ല്‍​വേ പോലീസിനാണ്.

അനവധി ക​വ​ര്‍​ച്ചാ​ക്കേ​സു​ക​ളി​ലും കൊ​ല​ക്കേ​സി​ലും പ്ര​തി​യാ​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ഇന്നലെയാണ് ക​ണ്ണൂ​ര്‍ എ​ആ​ര്‍ ക്യാ​മ്പി ലെ പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ച്‌ ട്രെ​യി​നി​ല്‍​നി​ന്നു ചാടി ര​ക്ഷ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള എ​ല്ലാ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​യും അന്വേഷണത്തിനായി സി​സിടി​വി കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തു​കൊ​ണ്ടു ത​ന്നെ ട്രെ​യി​ന്‍ മാ​ര്‍​ഗം ഇ​യാ​ള്‍ ഷൊ​ര്‍​ണൂ​രി​ന് പു​റ​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. ‍ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ല്‍​ന​ട​യാ​യി ചെ​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ല്‍ നടത്തുകയും ഇ​ന്നു​ച്ച​യ്ക്ക് ഇ​യാ​ളെകണ്ടെത്തുകയും ചെയ്തു. പോ​ലീ​സും റെ​യി​ല്‍​വേ പോ​ലീ​സും ആ​ര്‍​പി​എ​ഫുമാണ് തിരച്ചില്‍ നടത്തിയത്.

error: Content is protected !!