കേന്ദ്ര ബജറ്റ്​: ശനിയാഴ്​ച ഓഹരി വിപണി പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: ഫെ​ബ്രുവരി ഒന്നിനാണ്​ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്‍െറ രണ്ടാമത്തെ ബജറ്റ്​ അവതരിപ്പിക്കുന്നത്​. ശനിയാഴ്​ചയാണ്​ ഇക്കുറി ബജറ്റ്​ ദിവസം. ശനിയാഴ്​ചകളില്‍ ഓഹരി വിപണിക്ക്​ അവധിയാണെങ്കിലും ബജറ്റായതിനാല്‍ ഫെബ്രുവരി ഒന്നിന്​ വിപണി തുറന്ന്​ പ്രവര്‍ത്തിക്കും. ബി.എസ്​.ഇയിലെ ഉദ്യോഗസ്ഥനാണ്​ ഇക്കാര്യം അറിയിച്ചത്​.

ബി.എസ്​.ഇക്കൊപ്പം എന്‍.എസ്​.ഇയും ശനിയാഴ്​ച പ്രവര്‍ത്തിക്കുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്​ചകളിലും, ഞായറാഴ്​ചകളിലും മറ്റ്​ ദേശീയ അവധി ദിനങ്ങളിലും ഓഹരി വിപണി പ്രവര്‍ത്തിക്കാറില്ല.

2020ലെ പൊതുബജറ്റിന്​ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി യോഗങ്ങളാണ്​ വിളിക്കുന്നത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ്​ രാജ്യത്ത്​ ഇക്കുറി ബജറ്റ്​ അവതരിപ്പിക്കുന്നത്​.

error: Content is protected !!