കാർഷിക വ്യവസായ അക്കാദമി പരിഗണനയിൽ: മന്ത്രി ഇ.പി ജയരാജൻ

കൊച്ചി: കാർഷിക രംഗത്തെ വ്യവസായ സാധ്യതകളെക്കുറിച്ച് വിശദമായ അറിവും ശാസ്ത്രീയ പുരോഗതിയും ഉറപ്പാക്കാൻ എറണാകുളത്ത് കാർഷിക വ്യവസായ അക്കാദമി സ്ഥാപിക്കുന്നകാര്യം സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ.

സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമവേദിയായ അസെന്റ് 2020 ൽ കാർഷിക ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഏത് തരം വ്യവസായങ്ങളെയും പ്രാത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്ന് വ്യക്തമാക്കിയ മന്ത്രി പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരു പോലെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കൂട്ടിച്ചേർത്തു. പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി. മോഡൽ) പദ്ധതികൾക്ക് സർക്കാർ പ്രാമുഖ്യം നൽകും.
റബ്ബർ മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സിയാൽ മാതൃകയിൽ റബ്ബർ അധിഷ്ഠിത കമ്പനി സ്ഥാപിക്കും. മുഖ്യമന്ത്രി ചെയർമാനായുള്ള പദ്ധതി ആറ് മാസത്തിനുളളിൽ യാഥാർത്ഥ്യമാകുമെന്നും വ്യവസായ വകുപ്പ് മന്ത്രി അറിയിച്ചു.

error: Content is protected !!