കൊറോണ വൈറസ്: ചൈനയില്‍നിന്ന് തിരിച്ചെത്തിയവര്‍ സ്വമേധയാ ചികിത്സ തേടണമെന്ന്‍ ആരോഗ്യ മന്ത്രി

തൃശൂര്‍: കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്തുടനീളം നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെകെ ശൈലജ . വൈറസ് ബാധിത പ്രദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ പൊതുകൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് തല്‍കാലം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി . തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​കെ.​ശൈ​ല​ജ.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാഗമാക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​മെന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ കൂ​ട്ടാ​യ്മ​ക​ളി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മന്ത്രി നി​ര്‍​ദേ​ശി​ച്ചു.

വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി ആരോഗ്യവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. അതേസമയം, ചൈനയില്‍നിന്ന് തിരിച്ചെത്തിയ ചിലര്‍ കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ഇപ്പോഴും അവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു . ഇത്തരക്കാര്‍ എത്രയും വേഗം സ്വമേധയാ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു .

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തില്‍ തുടരണം. ഇത്തരത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ജീവിത പ്രയാസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ധാരാളം വളണ്ടിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എല്ലായിടത്തും സേനവനത്തിനുണ്ടെന്നും മന്ത്രി അറിയിച്ചു .

അ​തേ​സ​മ​യം, കൊ​റോ​ണ ബാ​ധ സം​ബ​ന്ധി​ച്ച്‌ വ്യാ​ജ വാ​ര്‍​ത്ത​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ പ്രചരിപ്പിക്കരുതെന്നും അത്തരം സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!