അടുത്ത വര്‍ഷം 6 – 6.5% സാമ്പത്തിക വളർച്ചയെന്ന് എക്കണോമിക് സർവേ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ ജി.ഡി.പി വളര്‍ച്ചയുണ്ടാകുമെന്ന്​ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്​. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ കൃഷ്​ണമൂര്‍ത്തിയാണ്​ രാജ്യത്ത്​ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്​ തയാറാക്കിയത്​.

ധനകമ്മി കുറച്ചാല്‍ മാത്രമേ രാജ്യത്ത്​ വളര്‍ച്ചയുണ്ടാകുവെന്ന്​ സാമ്പത്തിക സര്‍വേ വ്യക്​തമാക്കുന്നു. ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട്​ ആവശ്യപ്പെടുന്നു. ആഗോളസാമ്പത്തിക രംഗത്ത്​ ഉണ്ടാകുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവുമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു.

error: Content is protected !!