കേരളത്തില്‍ ഇനി വനിതാപോലീസില്ല: പോലീസ് മാത്രം

തിരുവനന്തപുരം: കേരള പൊലിസില്‍ ഇനിമുതല്‍ വനിതാ പൊലിസ് എന്ന പ്രയോഗം ഒഴിവാക്കുന്നു. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ വനിതയെന്ന് ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ വനിതാ പൊലീസില്‍ ഉള്ളത്. 1995ന് മുന്‍പ് സേനയില്‍ എത്തിയവരും, അതിന് ശേഷമെത്തിയവരും. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ മുന്‍പ് അഭിസംബോധന ചെയ്തിരുന്നത്.

എന്നാല്‍, 2011ല്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പൊലീസ് ഓഫീസറെന്നും, ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെന്നുമാക്കി.  ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമാക്കി. പക്ഷേ, വനിതാ പൊലീസുകാര്‍ സ്ഥാനപ്പേരിന് മുന്‍പില്‍ വനിത എന്നുപയോഗിക്കുന്നത് തുടര്‍ന്നിരുന്നു.

error: Content is protected !!