ജാമിയ വെടിവെപ്പ് നടത്തിയ ആള്‍ക്ക് പണം നല്‍കിയത് ആര്: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ജാമിയ ഷൂട്ടര്‍ക്ക് പണം നല്‍കിയത് ആര് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ബജറ്റ് സമ്മേളനത്തിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ഉന്നിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. രാജ്ഘട്ടിലേക്കുള്ള ലോങ്ങ് മാര്‍ച്ച്‌ സര്‍വകലാശാല കവാടം പിന്നിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

അതേസമയം വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്ത അക്രമി ബജ്റംഗദള്‍ പ്രവര്‍ത്തകനെന്ന് പൊലീസ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയില്‍ പോയതെന്നും തോക്ക് നല്‍കിയത് സുഹൃത്താണെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറയിച്ചു. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും.

error: Content is protected !!