ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

കൊ​ച്ചി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട് യൂ​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് ആ​ഹ്വാ​നം ചെ​യ്ത ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ 48 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ജ​നു​വ​രി 31, ഫെ​ബ്രു​വ​രി ഒ​ന്ന് ദിവസങ്ങളിലായിട്ടാണ് പണിമുടക്ക് നടത്തുന്നത്.

പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ പ​ത്തു​ല​ക്ഷം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും പണിമുടക്കുന്നുണ്ട് . ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​ള്ള നി​വേ​ദ​നം നാ​ളെ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ല്‍​കും. ഇ​വ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ മാ​ര്‍​ച്ച്‌ 11 മു​ത​ല്‍ 13 വ​രെ വീ​ണ്ടും പ​ണി​മു​ട​ക്കും.

പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​രി​ക്കു​ക, കു​ടും​ബ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ക, പ്ര​വ​ര്‍​ത്ത​ന ലാ​ഭാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്റ്റാ​ഫ് വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് പു​തു​ക്കി​നി​ശ്ച​യി​ച്ച്‌ പ​ഞ്ച​ദി​ന വാ​ര പ്ര​വ​ര്‍​ത്ത​നം ന​ട​പ്പാ​ക്കു​ക, തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ളും ഉന്നയിച്ചാണ് സ​മ​രം.

error: Content is protected !!