ആലുവയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ അപകടം: രണ്ട് പേര്‍ക്ക് പരിക്ക്

കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ആലുവ പെരുമ്ബാവൂര്‍ കെഎസ്‌ആര്‍ടിസി റോഡില്‍ കുട്ടമശ്ശേരി ചൊവ്വര ഭാഗത്ത് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.

പെരുമ്ബാവൂരില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കാറുമാണ് അപകടത്തില്‍ പെട്ടത്. റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഇലക്‌ട്രിക്ക് പോസ്റ്റിലേക്ക് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ പോസ്റ്റിലിടിച്ച ശേഷം മറുവശത്തേക്ക് തിരിഞ്ഞു. ഇതിലിടിക്കാതെ വെട്ടിക്കാന്‍ ശ്രമിച്ച കാറും അപകടത്തില്‍പ്പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

error: Content is protected !!