സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 320 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 30,200 രൂപ.

ഇന്നലെ 29,880 രൂപയായിരുന്നു പവന്റെ വില. നാലു ദിവസമായി മുപ്പതിനായിരത്തിനു മുകളില്‍ നിന്ന വില ഇന്നലെ 180 രൂപ കുറയുകയായിരുന്നു. ഇരുപത്തിയഞ്ചാം തീയതി 30,000, 26ന് 30,0000, 27ന് 30,160, 28ന് 30160 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണ വില.

ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3775 രൂപ.

 

error: Content is protected !!