വാളയാര്‍ കേസ്: ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് സസ്‌പെന്‍റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ ഇവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്. സസ്‌പെന്‍ഷനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി പിന്‍വലിച്ചത്.

‘ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്ബോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്ബോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്ബോള്‍ -മകളെ നിനക്ക് നീ മാത്രം’. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ഒട്ടിച്ചിരുന്നത്. ക്ലാസ്സ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പ്രതികരണം.

error: Content is protected !!