വ​ടു​ത​ല​യി​ല്‍ 12 വ​യ​സു​കാ​രിയെ പീഡപ്പിച്ചു​: ദ​മ്പതി​ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വ​ടു​ത​ല​യി​ല്‍ 12 വ​യ​സു​കാ​രിയെ ലൈം​ഗി​ക പീ​ഡപ്പിച്ച സംഭവത്തില്‍ പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ദമ്പതികളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ​ടു​ത​ല സ്വ​ദേ​ശി​ക​ളാ​യ വ​ര്‍​ഷ (19), ബി​ബി​ന്‍ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ സ​ഹാ​യി ലി​തി​നെ കൊ​ണ്ട് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​വ​ര്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തിയിരുന്നു. ഈ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ര്‍​ച്ച​യാ​യി പീ​ഡി​പ്പി​ച്ചു. ജൂ​ണി​ലും സെ​പ്റ്റം​ബ​റി​ലു​മാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി ലി​തി​ന്‍ ഒ​ളി​വി​ലാ​ണ്. ലിതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

error: Content is protected !!