പഞ്ചരത്‌നങ്ങളില്‍ നാലുപേര്‍ ഒരേ ദിവസം വിവാഹിതരാവുന്നു

ഒരമ്മയുടെ വയറ്റില്‍ ഒന്നിച്ച്‌ പിറന്ന പഞ്ചരത്‌നങ്ങളില്‍ നാലുപേര്‍ ഒരേ ദിവസം വിവാഹിതരാവുന്നു. പോത്തന്‍കോട് നന്നാട്ടുകാവില്‍ ‘പഞ്ചരത്ന’ത്തില്‍ വീട്ടില്‍ പ്രേമകുമാറിന്‍റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവര്‍ ഒരേദിവസം പുതുജീവിതത്തിലേക്കു കടക്കുന്നു. ഏക സഹോദരന്‍ ഉത്രജന്‍ താലികെട്ടിനു കാരണവരാകും. ഏപ്രില്‍ അവസാനം ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് വിവാഹം.

ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരന്‍. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയുടെ വരന്‍ കുവൈത്തില്‍ അനസ്‌തീഷ്യാ ടെക്‌നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശാണ്. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യനായ ഉത്തമയ്ക്ക് മസ്കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് താലിചാര്‍ത്തും.

 

error: Content is protected !!