വാളയാര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

പാലാക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.

അതേസമയം, വാളയാര്‍ പീഡനക്കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്ന് ഉച്ചയ്ക്ക് പെണ്‍കുട്ടികളുടെ വീട്ടിലെത്തും. മുല്ലപ്പളളിയുടെ നേതൃത്വത്തില്‍ ഉപവാസസമരവും അഞ്ചാം തീയതിയിലെ ഹര്‍ത്താലുമാണ് യുഡിഎഫിന്റെ പ്രക്ഷോഭപരിപാടികള്‍.

 

error: Content is protected !!