യു.എ.പി.എ അറസ്റ്റ്: സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യു.എ.പി.എ ചുമത്തി പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യുഎപിഎ ചുമത്തി പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച്‌ സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ അന്വേഷണം നടത്തും.

അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരും.സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

error: Content is protected !!