വ്യാ​ജ ഐ​പി​എസ് ഓഫീസര്‍ അറസ്റ്റില്‍

ഗു​രു​വാ​യൂ​ര്‍: കോടികള്‍ തട്ടിയ വ്യാ​ജ ഐ​പി​എ​സു​കാ​ര​ന്‍ അറസ്റ്റില്‍. വ്യാ​ജ​രേ​ഖ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി വി​പി​ന്‍ കാ​ര്‍​ത്തി​ക്കാണ് അ​റ​സ്റ്റി​ലായത്. വി​പി​നും അ​മ്മ​യും ചേ​ര്‍​ന്നാണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തിയിരുന്നത്. ജ​മ്മു കാശ്മീര്‍ കേ​ഡ​റി​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ടാ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ വ്യാ​ജ​രേ​ഖ​ക​ളാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

പാലക്കാട് തത്തമംഗലത്ത് വെച്ച്‌ ചിറ്റൂര്‍ പൊലീസാണ്​ ഇയാളെ പിടികൂടിയത്​. ബുധനാഴ്ച രാത്രി അറസ്​റ്റു ചെയ്​ത വിപിനെ പിന്നീട്​ ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസിന്​ കൈമാറി.

ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്​ നടത്തിയ വിപി​​​െന്‍റ അമ്മ കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമളയെ (58)​ ഒക്​ടോബര്‍ 27ന്​ കോഴിക്കോട്​ ബിലാത്തിക്കുളത്തെ വാടക വീട്ടില്‍ നിന്ന് അറസ്​റ്റു ചെയ്​തിരുന്നു​. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന വിപിന്‍ കാര്‍ത്തിക്​ ഓടിരക്ഷപ്പെടുകയായിരുന്നു. വിപിന്‍ കാര്‍ത്തികിനെതിരെ വിവിധ ജില്ലകളിലായി പതിനഞ്ചോളം കേസുകളുണ്ട്​. തിരിച്ചറി‍യല്‍ രേഖകള്‍ തിരുത്തുന്നതിനാല്‍ പലയിടത്തും പല പേരിലാണ് കേസുകള്‍.

എറണാകുളം ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നാണ് ശ്യാമള പരിചയപ്പെടുത്തിയിരുന്നത്. തലശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തില്‍ പ്യൂണായിരുന്ന ശ്യാമളയെ മേലധികാരിയുടെ ഒപ്പും സീലും ഉപയോഗിച്ച്‌ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

error: Content is protected !!