യുഎപിഎ അറസ്റ്റ്: പ്രതികളെ ജില്ലാ ജയിലില്‍ നിന്നും മാറ്റില്ല

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയില്‍ വകുപ്പ്.

ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇരുവരെയും മാറ്റണമെന്ന് ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളുകയായിരുന്നു.

യുഎപിഎ കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു ജയില്‍ സൂപ്രണ്ട്, ഡിജിപി ഋഷിരാജ് സിംഗിനെ അറിയിച്ചത്. അതിനാല്‍ ജില്ലാ ജയിലില്‍ നിന്ന് മാറ്റണം. കൂടുതല്‍ സുരക്ഷയുള്ള കണ്ണൂരിലേക്കോ വിയ്യൂരിലേക്കോ മാറ്റണമെന്നായിരുന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങിന് സൂപ്രണ്ട് കത്തയച്ചത്.

അതെസമയം പ്രതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നാമനു വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഇയാളെക്കുറിച്ച്‌ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

error: Content is protected !!