പരീക്ഷാ ക്രമക്കേട്: സിബിഐ അന്വേഷണം വേണ്ടെന്ന്‍ മുഖ്യമന്ത്രി

പി.എസ്.സി. പരീക്ഷാ ക്രമക്കേടിലെ സി.ബി.ഐ അന്വേഷണ ആവശ്യം മുഖ്യമന്ത്രി നിയമസഭയിലും തള്ളി. പ്രതികൾക്ക് ജാമ്യം കിട്ടിയത് കോടതിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

പരീക്ഷ ക്രമക്കേടിൽ ഫോറൻസിക് പരിശോധന റിപ്പോർട്ട് വൈകിയതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് കാലതാമസമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണ്. അതിനാൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃത്യസമയത്ത് റിപ്പോർട്ട് നൽകാത്ത അന്വേഷണം എങ്ങനെ സമഗ്രമാകുമെന്ന് പ്രതിപക്ഷം ചോദിച്ചു. അടിയന്തിര പ്രമേയം വരുന്നതറിഞ്ഞാണ് തച്ചങ്കരി തട്ടിക്കൂട്ട് റിപ്പോർട്ട് നൽകിയതെന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

error: Content is protected !!