യു​എ​പി​എ അ​റ​സ്റ്റ്: പ്ര​തി​ക​ളു​ടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

കോ​ഴി​ക്കോ​ട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് കൈമാറി. യു.എ.പി.എ നിലനിര്‍ത്തിയാണ് പോലീസ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ബുധനാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.

അ​റ​സ്റ്റി​ലാ​യ ര​ണ്ടു പ്ര​തി​ക​ള്‍​ക്കു​മെ​തി​രേ യു​എ​പി​എ നി​ല​നി​ല്‍​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. അ​തേ​സ​മ​യം, യു​വാ​ക്ക​ള്‍​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​ത് ശ​രി​യ​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പി​ടി​യി​ലാ​യ​വ​ര്‍​ക്ക് ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ല. ഇ​വ​രു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ വാ​ദി​ച്ചു. നി​രോ​ധി​ത സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വം, ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണം, ആ​ശ​യ​പ്ര​ചാ​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

error: Content is protected !!