ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി മരിച്ചു

ന്യൂഡല്‍ഹി: വീണ്ടും ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുകാരിയാണ് കുഴല്‍ കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്.

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ച സംഭവം നടന്ന് അധികനാള്‍ കഴിയും മുമ്പെയാണ് വീണ്ടും ഒരു അപകടം ഉണ്ടായിരിക്കുന്നത്.

ഞായറാഴ്ചയായിരുന്നു കുട്ടി കുഴല്‍ കിണറില്‍ വീണത്. അമ്ബതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് പൈപ്പ് മുഖാന്തിരം ഓക്‌സിജന്‍ എത്തിച്ചുനല്‍കാന്‍ ദേശീയ ദുരന്ത നിവാരണ സേന ശ്രമിച്ചിരുന്നുവെങ്കിലും കുട്ടിയെ ജീവനോടെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല.

error: Content is protected !!